Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്സോ കേസ്: പതിമൂന്നുകാരനെ ചികിത്സിച്ച മനോരോഗവിദഗ്ദ്ധനു തടവ് ശിക്ഷ

പോക്സോ കേസ്: പതിമൂന്നുകാരനെ ചികിത്സിച്ച മനോരോഗവിദഗ്ദ്ധനു തടവ് ശിക്ഷ

എ കെ ജെ അയ്യര്‍

, ശനി, 5 ഫെബ്രുവരി 2022 (19:22 IST)
തിരുവനന്തപുരം: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മനോരോഗ വിദഗ്ദ്ധൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി പ്രതിക്ക് ആറ്‌ വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. . തിരുവനന്തപുരത്തെ പ്രസിദ്ധ മനോരോഗ വിദഗ്ധനായ ഡോ.ഗിരീഷിനെയാണ് (58) കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. ഒരു വർഷം പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. .

പഠനത്തിൽ ശദ്ധയില്ലെന്നു കണ്ട് സ്‌കൂൾ അധ്യാപകർ അറിയിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് കുട്ടിയെ മനോരോഗ വിദഗ്ദ്ധൻ പീഡനത്തിരു ഇരയാക്കിയത്. പീഡന വിവരം പുറത്തു പറയരുതെന്നും ഭീഷണിപ്പെടുത്തി. എന്നാൽ മകൻ ഭയന്നിരിക്കുന്നതു കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്.

2017 ഓഗസ്റ്റ് പതിനാലിന്  പ്രതിയുടെ മണക്കാട്ടുള്ള തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ നടന്ന ഈ സംഭവത്തോട് അനുബന്ധിച്ചുള്ള പരാതിയിലാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ, മനോരോഗ വിദഗ്ധൻ കുറ്റക്കാരനാണെന്നു വിധിച്ചത്. സംഭവ സമയത്ത് പ്രതി സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

ഫോർട്ട് പൊലീസാണ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. ഇതിനു പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസും വിചാരണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. മുമ്പ് ചികിത്സയ്ക്ക് എത്തിയ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾ പ്രതിയായിരുന്നു. എന്നാൽ സംഭവം ഒത്തുതീർപ്പാക്കിയതോടെ അന്ന് അയാൾ ശിക്ഷിക്കപ്പെടാതെ രക്ഷപെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഡിജിപിക്ക് പരാതി നല്‍കി