പോക്സോ കേസിൽ 45 കാരന് 13 വർഷം തടവും പിഴയും

എ കെ ജെ അയ്യര്‍
തിങ്കള്‍, 18 മാര്‍ച്ച് 2024 (18:49 IST)
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ നാല്പത്തഞ്ചുകാരനെ കോടതി പതിമൂന്നു വർഷത്തെ കഠിന തടവിനും 60000 രൂപ പിഴയും വിധിച്ചു. കാട്ടാക്കട മംഗലയ്ക്കൽ ഊറ്റുകുഴിയിൽ താമസിക്കുന്ന പാപ്പനംകോട് സത്യൻ നഗർ മലമേൽക്കുന്നു തെക്കേക്കര വീട്ടിൽ ബെൻറോയി ഐസക്കിനെയാണ് കോടതി ശിക്ഷിച്ചത്.

2014 ഡിസംബർ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ ശിക്ഷിച്ചത്. പിന്നീട് രണ്ടു തവണ കൂടി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിരുന്നു.

ഭയന്നുപോയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ വഴി പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കാട്ടാക്കട ഇൻസ്പെക്ടര്മാരായിരുന്ന സുനിൽകുമാർ, ബിജു കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments