Webdunia - Bharat's app for daily news and videos

Install App

ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയെ പീഡിപ്പിച്ച 29 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (15:43 IST)
ആലപ്പുഴ: ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ 29 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ കാട്ടുപറമ്പിൽ സുധാഭവൻ ധനേഷ് എന്ന കുപ്രസിദ്ധ കുറ്റവാളിയെ കനകക്കുന്ന് പോലീസാണ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കനകക്കുന്ന് കിളിമുക്കിൽ ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയുടെ വീടിൻ്റെ കതക് ചമ്പട്ടി പൊളിച്ചു അകത്തു കടന്ന പ്രതി സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറിയ കം ക്രൂരമായി പീഡിപ്പിച്ചു. 
 
എന്നാൽ ഇവർ അലറി വിളിച്ചെങ്കിലും ഒഴിഞ്ഞ സ്ഥലത്തുള്ള വീട്ടിൽ ആയിരുന്നു സംഭവം എന്നതിനാൽ ആരും കേട്ടില്ല. പിന്നീട് കത്തി കാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തി അവർ ധരിച്ചിരുന്ന എട്ടു പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ ഊരി വാങ്ങി. തുടർന്ന് വീട് പുറത്തു നിന്നും പൂട്ടിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. 
 
കഴിഞ്ഞ ദിവസം നേരം വെളുത്തപ്പോൾ സമീപത്തെ പറമ്പിൽ പശുവിനെ തീറ്റാനെത്തിയ ആളാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയി എത്തിച്ചു. 
 
ഞായറാഴ്ച രാവിലെ തന്നെ പ്രതി മേഷണ മുതൽ സമീപത്തെ ധനകാര്യ സ്ഥാപനത്തിൽ എത്തി പണയം വയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രതിയെ കുറിച്ച അറിയാവുന്ന സ്ഥാപന ഉടമ പ്രതിയുടെ മാതാവിനെ ഫോണിൽ വിളിച്ചപ്പോൾ അത് മോഷണ മുതലാണെന്നു പറഞ്ഞു.  വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും പോലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
സമീപത്തെ പുല്ലുകുളങ്ങര ക്ഷേത്രോത്സവത്തിന് പോലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലും മോഷണ ശ്രമത്തിനിടെ അയൽപക്കത്തെ നായെ കുത്തിക്കൊന്ന കേസിലും ഇയാൾ പ്രതിയാണ്. വർഷങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ അയൽവാസിയായ മറ്റൊരു വൃദ്ധയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments