Publish Date: Sun, 18 Aug 2024 (13:30 IST)
Updated Date: Sun, 18 Aug 2024 (13:34 IST)
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. പെരിങ്ങമ്മല സ്വദേശി ഷജിൻ സിദ്ദിഖ് എന്ന 33 കാരനെ കൊച്ചിയിലെ എമിഗ്രേഷൻ വകുപ്പാണ് പിടികൂടിയത്.
വിവാഹിതനാണെന്ന കാര്യം ഒളിപ്പിച്ചു കഴക്കൂട്ടത്ത് പഠിക്കുകയായിരുന്ന പെൺകുട്ടിയുമായി അടുക്കുകയും വിവാഹ വാഗ്ദാനം നൽകി 2022 ൽ പെൺകുട്ടിയെ പല തവണ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ഇതിനിടെ ഇയാൾ പെൺകുട്ടിയിൽ നിന്ന് രണ്ടര ലക്ഷം രൂപയും 25 പവൻ്റെ സ്വർണ്ണാഭരണങ്ങളും വാങ്ങിയിരുന്നു. വിവാഹത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനെ തുടർന്ന് 2023 ജനുവരിയിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. പരാതി വിവരം അറിഞ്ഞതോടെ ഇയാൾ വിദേശത്തേക്കു മുങ്ങി. ഇയാൾ തിരിച്ചു കൊച്ചി വഴി വരുന്ന വിവരം അറിഞ്ഞ് കൊച്ചിയിലെ എമിഗ്രേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.