Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് യുവതിയെ പീഡിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥന് 11 വര്‍ഷം കഠിനതടവ്

Pocso Manjeri Chavara
പോക്‌സോ മഞ്ചേരി ചവറ

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഒക്‌ടോബര്‍ 2024 (20:51 IST)
മലപ്പുറം : വിവാഹിതനാണെന്ന കാര്യം മറച്ചു വച്ചു മറ്റൊരു യുവതിയെ വിവാഹം ചെയ്തതായി നടിച്ചു പീഡിപ്പിച്ച കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ കോടതി 11 വര്‍ഷത്തെ കഠിന തടവും 25000 രൂപാ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയും കൊല്ലം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനുമായ സുഭാഷ് എന്ന 38 കാരനെയാണ് കോടതി ശിക്ഷിച്ചത്.
 
മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) ജഡ്ജി എസ് രശ്മിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 23 കാരിയുമായി സമൂഹമാധ്യമം വഴി ദേവനാരായണന്‍ എന്ന പേരില്‍ പരിചയപ്പെട്ട സുഭാഷ് യുവതിയുമായി അടുപ്പത്തിലാവുകയും മഞ്ചേരിയിലെ ക്ഷേത്രത്തില്‍ വച്ചു താലിചാര്‍ത്തി യുവതിയെ വിവാഹം കഴിച്ചതായും വിശ്വസിപ്പിച്ചു 
 
പിന്നീട് 2015 സെപ്തംബറില്‍ മഞ്ചേരിയിലെ ലോഡ്ജ്, മലപ്പുറം കളക്ടറേറ്റിനടുത്തെ ലോഡ്ജ്, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും എത്തിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ.റ്റി.എമ്മിൽ നിറയ്ക്കാൻ കൊണ്ടു പോയ കാർ ഡ്രൈവറെ ആക്രമിച്ചു 25 ലക്ഷം തട്ടിയെടുത്തു