Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച നാടന്‍പാട്ട് കലാകാരന്‍ പിടിയില്‍

മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച നാടന്‍പാട്ട് കലാകാരന്‍ പിടിയില്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 5 ഓഗസ്റ്റ് 2021 (13:55 IST)
നെടുമ്പാശേരി: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ കാലടിയിലെ ഒരു പെണ്‍കുട്ടി കാട്ടിയ ധൈര്യമാണ് ഇപ്പോള്‍ നെടുമ്പാശേരി പൊലീസിന് പറയാനുള്ളത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാടന്‍പാട്ടു കലാകാരന്‍ അറസ്റ്റിലായ സംഭവത്തിലാണ് പെണ്‍കുട്ടിയുടെ ധൈര്യത്തെ പോലീസ് പുകഴ്ത്തിയത്.
 
സംഭവം ഇങ്ങനെ, സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തുന്നത് സ്ഥിരമാക്കിയ സംഭവത്തിലാണ് കാലടി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ടു സംഘത്തിലെ പ്രമുഖ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രന്‍ എന്ന 40  കാരന്‍ അറസ്റ്റിലായത്. ടൂ വീലര്‍ പഞ്ചര്‍ ഒട്ടിക്കുന്നതാണ് ഇയാളുടെ ജോലി. സൈക്കിള്‍ പഞ്ചറൊട്ടിക്കാന്‍ പെണ്‍കുട്ടികള്‍ സൈക്കിളുമായി എത്തിയപ്പോള്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത പമ്പിനടുത്തു വച്ചിരുന്നു. കുട്ടികളെ കൊണ്ട് കാറ്റടിപ്പിക്കും.  
 
ആദ്യത്തെ പെണ്‍കുട്ടി കാറ്റടിച്ചത് അഴിച്ചുവിട്ട ശേഷം രണ്ടാമത്തെ പെണ്‍കുട്ടിയെക്കൊണ്ടും കാറ്റടിപ്പിച്ചു. അപ്പോഴാണ് ആ പെണ്‍കുട്ടി സൈക്കിള്‍ പമ്പിനോട് ചേര്‍ന്ന് സ്വന്തം കാലിനു താഴെ ക്യാമറ ഓണ്‍ ചെയ്ത നിലയിലുള്ള മൊബൈല്‍ ഫോണ്‍ ശ്രദ്ധിച്ചത്. സംഗതി മനസിലാക്കിയ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. എന്നാല്‍ ഇയാള്‍ കുട്ടിയുടെ കാലില്‍ പിടിച്ചു വീഴ്ത്തി ഫോണ്‍ തട്ടിയെടുക്കാന്‍ നോക്കിയെങ്കിലും പെണ്‍കുട്ടി അസാമാന്യ ധൈര്യം സംഭരിച്ചു  അയാളുമായി മല്പിടിത്തം നടത്തുകയും മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു.
 
ഫോണ്‍ കൈയിലായതും രതീഷ് ചന്ദ്രനെ തള്ളി താഴെയിട്ട ശേഷം പെണ്‍കുട്ടി സമീപത്തെ മതിലും ചാടിക്കടന്നു പിതാവിനെ കണ്ട് ഫോണ്‍ ഏല്‍പ്പിച്ചു. ഫോണ്‍ പരിശോധിച്ചപ്പോഴാണ് പിതാവ് സംഗതിയുടെ ഗൗരവം മനസ്സിലാക്കിയതും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
 
പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഈ കുട്ടികളുടെ ശരീര ഭാഗങ്ങള്‍ക്കൊപ്പം പലപ്പോഴായി ഇയാള്‍ പകര്‍ത്തിയ മറ്റു പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെത്തി. തുടര്‍ന്ന് രതീഷ് ചന്ദ്രനെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 
എന്നാല്‍ സംഭവം അറിഞ്ഞു ഫോണ്‍ ബലമായി പിടിച്ചുവാങ്ങി പിതാവിനെ ഏല്‍പ്പിക്കാന്‍ പെണ്‍കുട്ടി കാണിച്ച ധൈര്യത്തെ പോലീസ് ഉള്‍പ്പെടെ ഏവരും പ്രശംസിച്ചു. ഇത് ഏവരും മാതൃകയാക്കേണ്ടതാണെന്നും പോലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ 18കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു