Publish Date: Fri, 12 Jul 2024 (07:23 IST)
Updated Date: Fri, 12 Jul 2024 (07:27 IST)
മലപ്പുറം: കേവലം പ ന്ത്രണ്ടുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 57കാരനു കോടതി 45 വർഷം കഠിന തടവും 30,000രൂപ പിഴയും ശിക്ഷ വിധിച്ചു. താനാളൂർ മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫയെയാണ് പോക്സോ കേസ് പ്രകാരം കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽവെച്ച് ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്നാണ് കേസ്. താനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് ലഭിക്കും.
തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റെനോ ഫ്രാൻസിസ് സേവ്യർ ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം 25000രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. തിരൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ജീവൻ ജോർജ് ആയിരുന്നു കേസ് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.