Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

വര്‍ക്കലയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം; 23 കാരന്‍ അറസ്റ്റില്‍

Pocso Varkala Sasthamkotta
പോക്സോ വർക്കല ശാസ്താംകോട്ട

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (20:17 IST)
തിരുവനന്തപുരം : പ്രസിദ്ധമായ വർക്കല വിനോദ സഞ്ചാര മേഖലയിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 23 കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം അർഷാനാ മൻസിലിൽ അൻവർഷാ (23) ആണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് ഒന്നേകാലോടെ വർക്കല ഹെലിപ്പാട് കൊച്ചു വിള മുക്കിനു സമീപത്തായിരുന്നു സംഭവം. വർക്കലയിൽ കൂട്ടുകാരിയുടെ വിവാഹനിശ്ചയത്തിന് ആയിരുന്നു യുവതിയും സുഹൃത്തും എത്തിയത്. എന്നാൽ ഇവർ താമസിച്ചിരുന്ന റിസോർട്ടിനു സമീപത്തുവച്ച് മദ്യപേരിയിലായിരുന്ന അൻവർഷാ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
 
എന്നാൽ സംഭവത്തിനു ശേഷം ബൈക്കിൽ അൻവർഷാ രക്ഷപ്പെടാൻ ശ്രമിക്കവേ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം പിന്തുടർന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം; മൂന്ന് മരണം