Select Your Language

Notifications

webdunia
webdunia
webdunia
webdunia

കവയിത്രി സുഗതകുമാരി അന്തരിച്ചു

കവയിത്രി സുഗതകുമാരി അന്തരിച്ചു
, ബുധന്‍, 23 ഡിസം‌ബര്‍ 2020 (11:44 IST)
കവിയും സാമൂഹിക പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ ബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ശ്വസന ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതാണ് മരണകാരണം.
 
സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ ബോധേശ്വരന്റേയും പ്രഫസർ വികെ കാർത്ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് സുഗതകുമാരിയുടെ ജനനം. സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം, കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ. പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി. തുടങ്ങി നിർവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
 
ദേവദാസി, മുത്തുച്ചിപ്പി, പാവം മാനവഹൃദയം, പാതിരാപ്പൂക്കൾ, പ്രണാമം, ഇരുൾ ചിറകുകൾ, അമ്പലമണി, നിശ്ശബ്ദ വനം, വായാടിക്കിളി കാടിനു കാവൽ കൃഷണകവിതകൾ എനിവയാണ് പ്രധന കൃതികൾ. 2006ൽ പത്മശ്രീ പുരസ്കാരത്തിന് അർഹയായി, കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, വയലാർ, അവാർഡ്, ഓടക്കുഴൽ അവാർഡ്, ഒഎൻവി സാഹിത്യ പുരസ്കാരം, ജവഹർലാൽ നെഹ്റു പുരസ്കാരം, തോപ്പിൽ ഭാസി പുരസ്കാരം, സ്ത്രീശക്തി പുരസ്കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്, കേന്ദ സർക്കാരിന്റെ ആദ്യ വനമിത്ര പുരസ്കാരം സുഗതകുമാരിയ്ക്കായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് വൃദ്ധന്‍ മരിച്ചു