Select Your Language

Notifications

webdunia
webdunia
webdunia
webdunia

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

Neelamperoor Madhusoodanan Nair

ശ്രീനു എസ്

, ശനി, 2 ജനുവരി 2021 (21:01 IST)
കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 84വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2000ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഇദ്ദേഹത്തിന്റേതായി 30ലധികം കൃതികള്‍ ഉണ്ട്. സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരവും അബുദാബി ശക്തി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
 
സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായാണ് വിരമിച്ചത്. ഫെഡറിക് എംഗല്‍സിന്റെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചമത എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവത്സരാഘോഷത്തിനിടെ കവര്‍ച്ച: 11 ലക്ഷത്തിന്റെ ആഭരണം നഷ്ടപ്പെട്ടു