Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഐ യുടെ വീട്ടില്‍ മോഷണ ശ്രമം

സിഐ
പൂയപ്പള്ളി , വ്യാഴം, 3 ജൂലൈ 2014 (15:52 IST)
എറണാകുളം എന്‍ഐഎ യില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പൂയപ്പള്ളി പൊങ്ങോട് ബിജു ഭവനില്‍ താമസക്കാരനുമായ ബിജു ജോണ്‍ ലൂക്കോസിന്‍റെ വീട്ടില്‍ മോഷണ ശ്രമം നടന്നതായി പരാതി. ചൊവ്വാഴ്ച രാത്രിയാണു മോഷണ ശ്രമം നടന്നത്.

വീടിന്‍റെ പിന്‍വാതില്‍ കുത്തിത്തുറന്നു മോഷ്ടാക്കള്‍ വീട്ടിനകത്തു കയറിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടു. ഇതു കണ്ട് മോഷ്ടാക്കള്‍ ഓടിമറയുകയാണുണ്ടായത്.

Share this Story:

Follow Webdunia malayalam