Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: നിർണായക സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: നിർണായക സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
, ശനി, 27 ഒക്‌ടോബര്‍ 2018 (13:39 IST)
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നിർണായക സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാത്രി രണ്ട് മണിയോടെ ആ‍ശ്രമത്തിന് സമീപത്തുനിന്ന് ഒരാൾ ഓടിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.
 
സമീപത്തെ ദേവീ ക്ഷേത്രത്തിലെ സി സി ടി വി ക്യാമറയിലാണ് പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. ദൃശ്യങ്ങളിൽ നിന്നും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ദൃശ്യങ്ങളുടെ വിശദമായ പരിശോധന തുടരുകയാണ്. സംഭവത്തിൽ അന്വേഷണത്തിനാ‍യി പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ട്.  
 
ശനിയാഴ്‌ച പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികൾ തീയിട്ട് നശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നും രാഹുല്‍ ഈശ്വറിനും തന്ത്രി കുടുംബത്തിനും ഇതിൽ നിന്നും ഒഴിഞ്ഞുമാറാ‍നാകില്ലെന്നും സ്വാമി സന്ദീപാനന്ദഗിരി പ്രതികരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കുട്ടികളുണ്ടാകില്ല‘- കഴിഞ്ഞ വർഷം മരണമടഞ്ഞ അമ്മ തമ്പുരാട്ടി പറയുന്നു!