Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നമ്പറുളിൽ നിന്നും വരുന്ന കോളുകൾ എടുക്കരുത്, മുന്നറിയിപ്പുമായി പൊലീസ് !

ഈ നമ്പറുളിൽ നിന്നും വരുന്ന കോളുകൾ എടുക്കരുത്, മുന്നറിയിപ്പുമായി പൊലീസ് !
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (15:54 IST)
കൊച്ചി: അന്താരാഷ്ട്ര കോഡോടുകൂടി  വരുന്ന ഫോൺകോളുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് മുന്നറിയിപ്പുമായി കേരളാ പൊലീസ് +591 എന്ന ഇന്റർനാഷ്ണൽ കോഡിൽ ആരംഭിക്കുന്ന നമ്പറുകളിൽനിന്നുമുള്ള ഫോൺകോളുകൾ വരികയണെങ്കിൽ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത് എന്നും അത്തരം നമ്പരുകളിലേക്ക് തിരികെ വിളിക്കരുത് എന്നും പൊലീസ് വ്യക്തമാക്കി.
 
സൈബർ സെല്ലിന് ലഭിച്ച പരതികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. +591 ലാറ്റിനമമേരിക്കൻ രാജ്യമായ ബോളീവിയയുടെ അന്താരാഷ്ട്ര കോടാണ്. ഈ നമ്പറിൽ ആരംഭിക്കുന്ന കോളുകൾ അധികവും ആധാർ നമ്പർ, പാൻ നമ്പർ, അക്കൌണ്ട് വിശദാംശങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഇത്തരം വിവരങ്ങൾ കൈമാറരുത് എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
 
അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങളാണ് ഇതിനു പിന്നിൽ. +591 എന്ന നമ്പറിലേക്ക് തിരികെ വിളിച്ച പലർക്കും അക്കൌണ്ടിൽനിന്നും പണം നഷ്ടമായതായും പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പിനിരയായവർ എത്രയും പെട്ടന്ന് പൊലീസിനെ സമീപിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു, യുവാവിനെ പൊലീസ് പിടികൂടി