കോഴിക്കോട് വീണ്ടും അക്രമം: കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ എടുക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ കൈയേറ്റം ചെയ്തു
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ വീണ്ടും ആക്രമണം
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസിന്റെ ആക്രമണം കോഴിക്കോട് വീണ്ടും. രാവിലെ ഉണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഉച്ചതിരിഞ്ഞും പ്രശ്നം ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടങ്ങുന്ന സംഘത്തെ രാവിലെ കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു.
എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ വിട്ടയച്ചിരുന്നു. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി എസ് എന്‍ ജി വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനു വേണ്ടി ഉച്ചയ്ക്കു ശേഷം കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനിലെത്തിയ ബിനുരാജിനെയും സംഘത്തിനെയും പൊലീസ് സ്റ്റേഷനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ എസ് ഐ ആണ് ഇവരെ വീണ്ടും ആക്രമിച്ചത്. ഒത്തുതീര്‍പ്പു ശ്രമത്തിന് പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി വേണന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കുകയാണ്.
(ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്)