Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി

അതേസമയം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു

സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി
, ശനി, 28 ഒക്‌ടോബര്‍ 2023 (16:38 IST)
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി. അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. കമ്മിഷണര്‍ പരാതി തുടര്‍ നടപടികള്‍ക്കായി നടക്കാവ് പൊലീസിനു കൈമാറി. താരത്തിനെതിരെ ഉടന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കും. 
 
അതേസമയം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. തന്റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ നിരുപാധികം ക്ഷമാപണം നടത്തുന്നതായി സുരേഷ് ഗോപി പറഞ്ഞു. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത്. തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ല. മകളെ പോലെയാണ് മാധ്യമപ്രവര്‍ത്തകയെ കണ്ടത്. അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന് മാപ്പ് ചോദിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു. മാപ്പ് പറയാനായി മാധ്യമപ്രവര്‍ത്തകയെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 
 
ഇന്നലെ കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിവാദ സംഭവം. മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക ഷിദ ജഗദിന്റെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. പല തവണ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുന്നുണ്ടെങ്കിലും സുരേഷ് ഗോപി ഇത് ആവര്‍ത്തിച്ചു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്തു: സ്ഥലം ഏറ്റെടുക്കലിന്റെ തുക സംബന്ധിച്ച കേസിൽ