Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ട്രെയിനില്‍ യാത്ര ചെയ്‌തുവെന്നത് സത്യം പക്ഷേ, അത്തരം വൃത്തികേട് കാണിക്കുന്നവനല്ല ഞാൻ’ - പരാതിയുമായി ഷോണ്‍

‘ട്രെയിനില്‍ യാത്ര ചെയ്‌തുവെന്നത് സത്യം പക്ഷേ, അത്തരം വൃത്തികേട് കാണിക്കുന്നവനല്ല ഞാൻ’ - പരാതിയുമായി ഷോണ്‍

‘ട്രെയിനില്‍ യാത്ര ചെയ്‌തുവെന്നത് സത്യം പക്ഷേ, അത്തരം വൃത്തികേട് കാണിക്കുന്നവനല്ല ഞാൻ’ - പരാതിയുമായി ഷോണ്‍
കോട്ടയം , ശനി, 17 മാര്‍ച്ച് 2018 (18:07 IST)
തനിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കും (ഡിജിപി) കോട്ടയം എസ്പിക്കുമാണ് ഷോണ്‍ പരാതി നല്‍കിയത്.

സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക് നേരെയാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നതെന്നും അതുകൊണ്ട് നിഷ ജോസ് കെ മാണി തന്നെ അപമാനിച്ചയാളുടെ പേര് പറഞ്ഞേ മതിയാകൂ എന്ന് ഷോണ്‍ പറഞ്ഞു.

താന്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയ്‌ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പുറത്തുവരുന്നതു പോലെയുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും പരാതി നൽകിയ ശേഷം ഷോൺ മാധ്യമങ്ങളോട് പഞ്ഞു.

അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഭാര്യ പാർവതിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാറിനെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങവെ കോഴിക്കോട് നിന്ന് കോട്ടയത്തേക്കായിരുന്നു നിഷയ്‌ക്കൊപ്പം യാത്ര ചെയ്‌തത്. റെയിൽവേ സ്റ്റേഷനിൽ വച്ച് നിഷയുമായി സംസാരിച്ചു. എന്നാൽ ട്രെയിനിൽ കയറിയ ശേഷം സംസാരിച്ചിട്ടില്ല. പിറവം ഉപതെരഞ്ഞെടുപ്പ് സമയമായതിനാല്‍ സിപിഎം പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നെന്ന് ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ അമ്മയെക്കാൾ മൂന്ന് വയസ് മാത്രമാണ് അവർക്ക് കുറവുള്ളത്. അങ്ങനെയുള്ള നിഷയോട് ഞാൻ അപമര്യാദയായി പെരുമാറുമോ?​ അത്തരം വൃത്തികേട് കാണിക്കുന്നവനല്ല ഞാൻ ഷോൺ പറഞ്ഞു.

ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീട് കോട്ടയത്തുള്ള വിവാദ നേതാവിന്റെ മകനാണെന്നും ഇയാള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ പോകുന്ന വഴിക്കാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഡിജെഎസ് വിട്ടു നില്‍ക്കുന്നത് തിരിച്ചടിയാകും; ചെങ്ങന്നൂര്‍ പിടിക്കാന്‍ ബിജെപി നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തി