സുരേന്ദ്രനെതിരെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പിഴവ്; 5 കേസുകളിലും പ്രതിയല്ല, ശോഭ സുരേന്ദ്രൻ പ്രതി സ്ഥാനത്ത് വരേണ്ട കേസിലും പ്രതി കെ സുരേന്ദ്രൻ

ശനി, 24 നവം‌ബര്‍ 2018 (08:28 IST)
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവുകൾ കണ്ടെത്തിയത്. 
 
കെ സുരേന്ദ്രൻ ഏഴു കേസുകളിൽ പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇതിൽ 5 കേസുകളിലും സുരേന്ദ്രൻ പ്രതിയല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.
 
റിപ്പോർട്ട് പുറത്തായതോടെ വെട്ടിലായ പോലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചു. സുരേന്ദ്രനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിൽ അഞ്ചു കേസുകളും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ കന്റോൺമെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകളിലാണ് പിഴവുകൾ സംഭവിച്ചത്. പോലീസ് രേഖപ്പെടുത്തിയ അഞ്ച് കേസുകളിലും സുരേന്ദ്രൻ പ്രതി അല്ല.
 
ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്നാണ് തെറ്റിദ്ധരിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് നമ്പരും വർഷവും പകർത്തിയെഴുതിയപ്പോളുണ്ടായ പിഴവാണ് ഇല്ലാത്ത കേസുകളിൽ സുരേന്ദ്രൻ പ്രതിയാകാൻ കാരണമെന്ന് പോലീസ് വിശദീകരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആകർഷകമായ വിലയിൽ ഹോണർ 8C ഇന്ത്യയിലേക്ക് !