പ്രതീക്ഷ നൽകി സർക്കാർ; പഴയ നോട്ടുകൾ സർക്കാർ ഓഫീസിൽ നൽകാം, കോളജുകളിൽ ഫീസടയ്ക്കാനും പഴയ നോട്ടുകൾ
സര്‍ക്കാര്‍ ഓഫീസുകളില്‍ പഴയ അഞ്ഞൂറ് രൂപാ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും
നികുതി, ഫീസ്, ഫൈന്‍, ചാര്‍ജുകള്‍, പിഴകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ഫിനാന്‍സ് സെക്രട്ടറി (റിസോഴ്‌സസ്) അറിയിച്ചു. വൈദ്യുതി ചാര്‍ജ്, വെളളക്കരം എന്നിവയും ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഒടുക്കാം.
സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുളള സ്‌കൂളുകളില്‍ അടയ്‌ക്കേണ്ട ഫീസുകള്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 2000 രൂപ വരെ എന്ന നിരക്കില്‍ പഴയ 500 രൂപ നോട്ടുപയോഗിച്ച് ഡിസംബര്‍ 15 വരെ അടയ്ക്കാം.
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ അടക്കേണ്ട ഫീസുകളും പഴയ 500 രൂപ നോട്ടുപയോഗിച്ച് ഡിസംബര്‍ 15 വരെ അടയ്ക്കാം.