Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ ബീച്ചിലെ പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍

Police Jeep accident 2 dead
, ഞായര്‍, 1 ജനുവരി 2023 (09:36 IST)
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. 
 
ഡിസിആര്‍ബി ഡി.വൈ.എസ്.പിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. സംഭവസമയത്ത് ഡ്രൈവര്‍ മാത്രമാണ് ജീപ്പില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്താണ് നിന്നത്. ആലപ്പുഴ ബീച്ചിലെ പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവര്‍ഷം പിറന്നു; 2023 നെ വരവേറ്റ് ലോകം