ജിഷ വധക്കേസ്: കൊലപാതകത്തിൽ സ്ത്രീയും? ജിഷയുടെ വീട്ടിലെത്തിയിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താൻ നീക്കം
ജിഷ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്. വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് സന്ദർശിച്ചിരുന്ന യുവതിയെ കണ്ടെത്താൻ പൊലീസിന്റെ നീക്കം. കൊലപാതകം നടന്ന ദിവസം കൊലയാളിയെ കൂടാതെ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും വീട്ടിൽ ഉണ്ടായതായി പൊലീസിന് സംശയം.
Publish Date: Tue, 14 Jun 2016 (11:07 IST)
Updated Date: Tue, 14 Jun 2016 (11:09 IST)
ജിഷ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്. വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് സന്ദർശിച്ചിരുന്ന യുവതിയെ കണ്ടെത്താൻ പൊലീസിന്റെ നീക്കം. കൊലപാതകം നടന്ന ദിവസം കൊലയാളിയെ കൂടാതെ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും വീട്ടിൽ ഉണ്ടായതായി പൊലീസിന് സംശയം.
കൊല നടക്കുന്ന ദിവസം ജിഷയുടെ വീട്ടിൽ നിന്നും ശബ്ദവും ബഹളവും കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിരുന്നു. ജിഷയും അമ്മ രാജേശ്വരിയും ആകുമെന്നായിരുന്നു അവർ കരുതിയത്. എന്നാൽ അന്ന് ജിഷ വഴക്കുണ്ടാക്കിയതും 'ഇതാണ് ഞാൻ ആരേയും വിശ്വസിക്കാത്തത്' എന്ന് പറഞ്ഞതും ഒരു സ്തീയോട് ആണെന്ന ധാരണയിലാണിപ്പോൾ പൊലീസ്.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു കൊലപാതകം നടത്തിയതു പുരുഷനാണെന്ന് പൊലീസ് കരുതുന്നത്. എന്നാൽ. അതിൽ സ്ത്രീകൾക്കുള്ള പങ്കും പൊലീസ് തള്ളിക്കളയുന്നില്ല. ജിഷ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.