Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃദ്ധയുടെ മരണം: ചെറുമകനും ഭാര്യയും അറസ്റ്റില്‍

എഴുപത്തൊന്നുകാരിയുടെ മരണത്തില്‍ ദുരൂഹ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവരുടെ മകളുടെ മകനെയും ഭാര്യയേയും മണ്ണാര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ തോട്ടര ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചെറുമകന്‍ ബഷീര്‍ (33), ഭാര്യ ക

പൊലീസ്
മണ്ണാര്‍കാട് , ബുധന്‍, 29 ജൂണ്‍ 2016 (16:49 IST)
എഴുപത്തൊന്നുകാരിയുടെ മരണത്തില്‍ ദുരൂഹ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവരുടെ മകളുടെ മകനെയും ഭാര്യയേയും മണ്ണാര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ തോട്ടര ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചെറുമകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശി ഫസീല (27) എന്നിവരെ അറസ്റ്റ് ചെയ്തത്.
 
വെള്ളിയാഴ്ച ഉച്ചയോടെ ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറയ്ക്കടുത്ത് നബീസയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെറുമകനെയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തത്.
 
ഇരുപത്തൊന്നാം തീയതി ചൊവ്വാഴ്ച ബന്ധുവീട്ടില്‍ നോമ്പുനോക്കാന്‍ പോയ നബീസയെ കാണാനില്ല എന്നായിരുന്നു വിവരം. പിന്നീടാണ് നബീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഷീറിന്‍റെ പിതാവിനെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പേരില്‍ ഫസീലയെ വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. തിരികെ വീട്ടിലെത്തുന്നതില്‍ നബീസയായിരുന്നു തടസം നിന്നിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

19 കോടി രൂപ തട്ടിപ്പു നടത്തിയ വിരുതന്‍ പിടിയില്‍