Webdunia - Bharat's app for daily news and videos

Install App

കാറിന് പിന്നില്‍ ബിന്‍ ലാദനോ ?; പൊലീസ് പരിശോധനയില്‍ വന്‍ ട്വിസ്‌റ്റ് - അത് ദുബായ് ഷെയ്ഖ് ആയിരുന്നു!

Webdunia
ബുധന്‍, 22 മെയ് 2019 (14:25 IST)
കാറിനു പിന്നില്‍ പതിപ്പിച്ച ചിത്രം അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ചു വാഹനം പിടികൂടിയ സംഭവത്തില്‍ വന്‍ ട്വിസ്‌റ്റ്. ചേലക്കരയിലെ പ്രവാസി കുടുംബത്തിന്റെ കാറിലാണ് രേഖാചിത്രം പതിപ്പിച്ചിരുന്നത്.

ചിത്രം ബിൻ ലാദന്റേതാണെന്നു തെറ്റിദ്ധരിച്ച ചിലർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ കാറുമായി സ്റ്റേഷനിലെത്താൻ പൊലീസ് നിർദേശിച്ചു. സ്‌റ്റേഷനില്‍ എത്തിയ കുടുംബം ചിത്രത്തിലുള്ളത് ബിൻ ലാദന്‍ അല്ലെന്നും അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്​യാന്റെ രേഖാചിത്രമാണ് ഇതെന്നും വ്യക്തമാക്കി.

വർഷത്തോളമായി കാറിന്റെ പിൻ ഗ്ലാസിലും നമ്പർ പ്ലേറ്റിനു മുകളിൽ ഡിക്കിയിലും ഷെയ്ഖിന്റെ പടം ഉണ്ടായിരുന്നു എന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. ഗൂഗിളിൽ ഷെയ്ഖിന്റെ പടം തിരഞ്ഞു പിടിച്ച യുവാക്കൾ കാറിലെ പടം ബിൻ ലാദന്റേതല്ലെന്നു പൊലീസിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തു.

പരാതിക്കാര്‍ തെറ്റിദ്ധരിച്ചതാണെന്ന് പൊലീസിന് വ്യക്തമായെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വീട്ടുകാര്‍ ചിത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഇവരുടെ മുതിര്‍ന്ന ബന്ധുക്കളിലൊരാള്‍ ഷെയ്ഖിന്റെ ജോലിക്കാരനായിരുന്നു. ഇയാള്‍ അയച്ചു കൊടുത്ത പടം ഇവിടെ പ്രിന്റ് ചെയ്തു കാറില്‍ പതിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഎംകെ തഴഞ്ഞു; പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍

Allu Arjun: അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

കേരളത്തിനു വേണ്ടി സംസാരിച്ച് കനിമൊഴി, പരിഹസിച്ച് സുരേഷ് ഗോപി; തൃശൂര്‍ എംപിക്കു കണക്കിനു കിട്ടി (വീഡിയോ)

അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

അടുത്ത ലേഖനം
Show comments