Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 38 എസ്പിമാര്‍ക്ക് സ്ഥലംമാറ്റം; സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി

Police News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 നവം‌ബര്‍ 2022 (13:13 IST)
സംസ്ഥാനത്ത് 38 എസ്പി മാര്‍ക്ക് സ്ഥലംമാറ്റം. സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണിയാണ് നടത്തുന്നത്. ആലപ്പുഴ പോലീസ് മേധാവി ജയദേവന് എറണാകുളം എടിഎസ് എസ്പിയായി നിയമിച്ചു. ചൈത്രാജോണ്‍ തെരേസയെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി പകരം നിയമിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായ ആര്‍ ഇളംകോയെ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എംഡിയാക്കി.
 
എറണാകുളം റേഞ്ച് എസ്പി ജെ ഹേമേന്ദ്രനാഥാണ് കെഎസ്ഇബിയുടെ പുതിയ ചീഫ് വിജിലന്‍സ് ഓഫീസര്‍. പുതുതായി ഐപിഎസ് ലഭിച്ച കെ എസ് ഗോപകുമാറിനാണ് റെയില്‍വേ എസ്പിയുടെ ചുമതല. എറണാകുളം വിജിലന്‍സ് സെപ്ഷ്യല്‍ സെല്‍ എസ്പിയായി പി ബി ജോയിയെയും കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ തസ്തികയില്‍ ആര്‍ സുനീഷിനെയും നിയമിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വിറ്ററില്‍ കൂട്ടരാജി: കാര്യമാക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്