Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

പുകവലിക്കാൻ അനുവദിച്ചില്ല; കോടതിയ്‌ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്‌ക്കടിച്ചു പരിക്കേൽപ്പിച്ചു

Police

റെയ്‌നാ തോമസ്

, ചൊവ്വ, 7 ജനുവരി 2020 (08:38 IST)
തൃശ്ശൂരിൽ കോടതിയ്‌ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്‌ക്കടിച്ച് പരുക്കേൽപ്പിച്ചു. കോടതിയിലെ ശുചിമുറിയിൽ വെച്ച് പുകവലിക്കാൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പൊലീസുകാരന്റെ തലക്കടിച്ചത്. 
 
തൃശ്ശൂർ ഒന്നാം ക്ലാസ് അഡീഷണൽ സെ‌ഷൻസ് കോടതിയിലാണ് സംഭവം. നെടുപുഴ കവർച്ചാ കേസിലെ വിചാരണയ്‌ക്കായി പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ എ ആർ ക്യാമ്പ് എഎസ്ഐ ജോമി കെ ജോസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പൊലീസുകാരെ ആക്രമിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചു; 4 മരണം; 10 പേർക്ക് പരിക്ക്