Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ തമിഴ്‌നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്

Police officer was bitten by pocso case accused

രേണുക വേണു

, വ്യാഴം, 19 ഡിസം‌ബര്‍ 2024 (07:49 IST)
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരുക്കേല്‍പ്പിച്ച് പോക്‌സോ കേസ് പ്രതി. മൂന്നാര്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ അജേഷ് കെ.ജോണിനെയാണ് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതി കടിച്ചത്. 
 
മൂന്നാറിനു സമീപത്തുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിടികൂടാനാണ് പൊലീസ് എത്തിയത്. തന്നെ അറസ്റ്റ് ചെയ്യാന്‍ വന്ന എസ്.ഐയുടെ കൈയില്‍ പ്രതി കടിക്കുകയായിരുന്നു. 
 
എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ തമിഴ്‌നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികള്‍ ചേര്‍ന്നു വാഹനം തടഞ്ഞു. എന്നാല്‍ ഇവരുടെ എതിര്‍പ്പ് മറികടന്നാണ് സംഘം പ്രതിയെ കയറ്റി മൂന്നാറില്‍ എത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക