Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് മര്‍ദ്ദനം: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച പരാതിയെ തുടര്‍ന്ന് മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.

muvattupuzha
മൂവാറ്റുപുഴ , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:44 IST)
പൊലീസ് സ്റ്റേഷനില്‍ തയ്യല്‍ തൊഴിലാളിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച പരാതിയെ തുടര്‍ന്ന്  മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആറ്റിങ്ങല്‍ സ്വദേശിയായ തയ്യല്‍ തൊഴിലാളി പ്രദീഷിനാണു കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനമേറ്റത്.
 
പരാതിയെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൂവാറ്റുപുഴ എസ്.ഐ എ.അനൂപ്, സീനിയര്‍ സി.പി ഒ.വി.എം.അബ്ദുള്‍ റസാഖ്, പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെ സി.പി ഒ.കെ.ആര്‍.മനോജ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 
 
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‍റയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം റൂറല്‍ എസ്.പിയാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. മൂന്നു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിന്റെ പിടിവാശി വിദ്യാർഥികളുടെ ഭാവി ഓർത്ത്: പിണറായി വിജയൻ