Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാതി ഇല്ലാതെ എ കെ ശശീന്ദ്രനെതിരെ കേസെടുക്കില്ല; നയം വ്യക്തമാക്കി പൊലീസ്

ശശീന്ദ്രനെതിരെ പരാതിയില്ല, കേസ് എടുക്കില്ല: പൊലീസ്

പരാതി ഇല്ലാതെ എ കെ ശശീന്ദ്രനെതിരെ കേസെടുക്കില്ല; നയം വ്യക്തമാക്കി പൊലീസ്
, തിങ്കള്‍, 27 മാര്‍ച്ച് 2017 (08:07 IST)
സ്ത്രീയുമായി ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലാതെ കേസെടുക്കില്ലെന്ന് പൊലീസ്. ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കേണ്ടെന്നും പരാതിയുമായി സ്ത്രീ എത്തിയാൽ മാത്രം കേസെടുത്താൽ മതിയെന്നുമാണ് പൊലീസിന്റെ നിലപാട്.
 
സ്വകാര്യ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാലും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാലും അന്വേഷിക്കാമെന്നുളളതാണ് പൊലീസില്‍ ഉണ്ടായിരിക്കുന്ന ധാരണ. ആരോപണത്തിന്റെ പേരില്‍ മാത്രം തത്കാലം കേസെടുക്കേണ്ടെന്നാണ് പൊലീസില്‍ നിന്നുളള വിവരങ്ങള്‍. 
 
മംഗളം ചാനല്‍ പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. ആരോപണം നിഷേധിച്ച ശേഷമാണ് രാജി. രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുളിമുറിയിൽ ക്യാമറവെക്കുന്നവന്റെ പേര് കൂട്ടിക്കൊടുപ്പുകാരൻ എന്നാണ്, ആ മന്ത്രിയെ ഓർത്താണ് നമ്മൾ സങ്കടപ്പെടേണ്ടത്: ജോയ് മാത്യു