Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് നാലുവയസുകാന്‍ കഴിച്ച ചോക്ലേറ്റിലെ ലഹരി ആരോപണം തള്ളി പോലീസ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 മാര്‍ച്ച് 2025 (11:22 IST)
കോട്ടയത്ത് നാലുവയസുകാന്‍ കഴിച്ച ചോക്ലേറ്റിലെ ലഹരി ആരോപണം തള്ളി പോലീസ്. കഴിഞ്ഞമാസം 17ാം തിയതിയാണ് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ കുട്ടി അബോധാവസ്ഥയിലായത്. ആദ്യം മെഡിക്കല്‍ കോളേജിലെ ഐസിഎച്ചില്‍ കാണിക്കുകയും വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ രാസവസ്തുവിന്റെ അംശം കണ്ടെത്തുകയായിരുന്നു.
 
ചോക്ലേറ്റില്‍ നിന്നാണ് കുട്ടിയുടെ ശരീരത്തില്‍ രാസവസ്തു പ്രവേശിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നിന്റെ ഫലമായാണ് കുട്ടിയുടെ ശരീരത്തില്‍ ബെന്‍സോഡായസിപിന്‍ രൂപപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ വച്ച് കുട്ടിക്ക് എംആര്‍ഐ സ്‌കാന്‍ നടത്തിയിരുന്നു. അതിനുമുമ്പ് സാധാരണയായി ഈ മരുന്ന് നല്‍കാറുണ്ട്. ഇത് കണ്ടതിനെയാണ് രാസ ലഹരിപദാര്‍ത്ഥം എന്ന് പറഞ്ഞ് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചതെന്ന് പോലീസ് പറയുന്നു.
 
അതേസമയം കുട്ടി അബോധാവസ്ഥയിലാവാന്‍ എന്താണ് കാരണമെന്ന് പോലീസ് അന്വേഷിക്കുകയാണ്. സ്‌കൂളില്‍ വച്ച് മറ്റു കുട്ടികളും ചോക്ലേറ്റ് കഴിച്ചിരുന്നു. അവര്‍ക്ക് ആര്‍ക്കും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുക്രൈനിനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക

കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് വിജയിക്കും, ഒറ്റയ്ക്ക് 50ശതമാനം വോട്ട് നേടുകയെന്നതാണ് ലക്ഷ്യം: എംവി ഗോവിന്ദന്‍

'സഹിക്കാന്‍ വയ്യേ ഈ ചൂട്'; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശക്തിയാര്‍ജ്ജിച്ച് സുധാകരന്‍; സതീശനു 'തൊടാന്‍ പറ്റില്ല', ഒറ്റപ്പെടുത്താന്‍ പ്രമുഖരുടെ പിന്തുണ

'സീന്‍ കോണ്ട്രാ'; യുക്രെയ്‌നുള്ള എല്ലാ സൈനിക സഹായവും യുഎസ് നിര്‍ത്തി; 'ഇനിയൊന്ന് കാണട്ടെ'യെന്ന നിലപാടില്‍ ട്രംപ്

അടുത്ത ലേഖനം
Show comments