ലഹരി ഉപയോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്പര്‍; ഡിജിപിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം
Landline: 0471 - 2721601, Mobile: 9497999999 എന്നിങ്ങനെയുള്ള രണ്ട് നമ്പറുകള്‍ ഈ സന്ദേശത്തോടൊപ്പം ഉണ്ട്. എന്നാല്‍ ഇത് വ്യാജമാണ്
ലഹരി ഉപയോഗം പരാതിപ്പെടാനുള്ള നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. ഡിജിപിയുടെ പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ലഹരി ഉപയോഗം പരാതി അറിയിക്കാനുള്ള നമ്പര്‍ എന്ന പേരില്‍ ഡിജിപിയുടെ ഫോട്ടോ സഹിതമാണ് വാട്‌സ്ആപ്പില്‍ ഈ സന്ദേശം പ്രചരിക്കുന്നത്.
Landline: 0471 - 2721601, Mobile: 9497999999 എന്നിങ്ങനെയുള്ള രണ്ട് നമ്പറുകള്‍ ഈ സന്ദേശത്തോടൊപ്പം ഉണ്ട്. എന്നാല്‍ ഇത് വ്യാജമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ നിര്‍മിക്കുന്നതും ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്ന് കേരള പൊലീസ് അറിയിച്ചു.
ലഹരിവില്‍പ്പനയും ഉപയോഗവും ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയുള്‍പ്പെടെ പൊലീസിനെ അറിയിക്കാനുള്ള വാട്‌സ്ആപ്പ് നമ്പര്‍ ഇതാണ്: 9995966666