Select Your Language

Notifications

webdunia
webdunia
webdunia
webdunia

ല​ക്ഷ്മി നാ​യ​ര്‍ വിവാദം തുടരും; നിലപാട് വ്യക്തമാക്കി പൊ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ

ജാ​തി​പ്പേ​ര് വി​ളി​ച്ച സംഭവം: ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പൊ​ലീ​സ്

ല​ക്ഷ്മി നാ​യ​ര്‍ വിവാദം തുടരും; നിലപാട് വ്യക്തമാക്കി പൊ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ
കൊച്ചി , വെള്ളി, 10 മാര്‍ച്ച് 2017 (08:22 IST)
വി​ദ്യാ​ർ​ഥി​യെ ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ച കേ​സി​ൽ ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പൊ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. കേസിനെതിരെ ലക്ഷ്മി നായർ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.

അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കെഇ ബൈജു അറിയിച്ചു.

ഹ​ർ​ജി​ക്കാ​രി കാ​മ്പ​സി​ൽ ത​ന്നെ​യു​ള്ള വ​സ​തി​യി​ലാ​ണ് താ​മ​സ​മെ​ന്ന​തി​നാ​ൽ അ​വ​ധി ദി​വ​സ​വും കോ​ള​ജി​ലെ​ത്താ​ൻ സാ​ധ്യ​ത​യുണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണം. 23 സാക്ഷികളുടെ മൊഴിയെടുത്തു. ഇ​തി​നാ​യി പ​രാ​തി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കി​ട്ടേ​ണ്ട​തു​ണ്ടെ​ന്നും പൊ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചങ്ങാതി ചതിച്ചു; പള്‍സര്‍ കൂടുതല്‍ കുരുക്കിലേക്ക് - സുനിക്കെതിരെ മറ്റൊരു കേസ് കൂടി