കരൂര്‍ ദുരന്തത്തിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്

യുവജന വിപ്ലവത്തിന് സമയമായെന്നും ആദവ് കുറുപ്പില്‍ പറഞ്ഞിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (21:05 IST)
കരൂര്‍ ദുരന്തത്തിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനക്കെതിരെ കേസെടുത്ത് പോലീസ്. പോലീസ് ടിവികെ പ്രവര്‍ത്തകനെ തല്ലുന്ന ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു ആദാവ് അര്‍ജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയമായെന്നും ആദവ് കുറുപ്പില്‍ പറഞ്ഞിരുന്നു.
 
കൂടാതെ ശ്രീലങ്കയും നേപ്പാളും ആവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പോസ്റ്റ് വിവാദമായതോടെ ആദാവ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി ടിവികെ അധ്യക്ഷന്‍ വിജയ്. കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായിട്ടാണ് ടിവികെ അധ്യക്ഷന്‍ വിജയ് പ്രതികരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു വിജയുടെ പ്രതികരണം. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസ്സില്‍ വേദനമാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു.
 
സി എം സാര്‍ തന്നോട് എന്തുമായിക്കോളൂ എന്നും ഇങ്ങനെ വേണമായിരുന്നോ എന്നും വിജയ് ചോദിച്ചു. തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാല്‍ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പോലീസിനെ സമീപിച്ചത്. പോലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാല്‍ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments