ചെന്നൈ: കരൂരിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മറിച്ച സംഭവത്തിൽ മൗൻഎം വെടിഞ്ഞ് വിജയ്. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങൾ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു.
ദുരന്തത്തിൽ രാഷ്ട്രീയം കലർത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു വിജയ് വീഡിയോ സന്ദേശം പങ്കുവെച്ചത്.