കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്ബ് കളക്ടറെ തടഞ്ഞവർക്കെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ല; റിപ്പോർട്ട് ബെഹ്റയ്ക്ക് കൈമാറി
പൊലീസിനെ അറിയിക്കാതെയാണ് സബ്ബ് കളക്ടർ കയ്യേറ്റം ഒഴിപ്പിക്കാൻ പോയതെന്ന് റിപ്പോർട്ട്
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ്ബ് കളക്ടര്‍ ശീറാം വെങ്കിട്ടരാമനെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി.
പൊലീസിനെ അറിയിക്കാതെയാണ് സബ്ബ് കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. പക്ഷേ, മുഖ്യമന്ത്രിയെ കിട്ടാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ ബന്ധപ്പെട്ടാണ് സബ്കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.