Webdunia - Bharat's app for daily news and videos

Install App

പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടോ? സ്റ്റേഷനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പരാതി നല്‍കാം

സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ അവിടെത്തന്നെയുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരാതി നല്‍കാം

രേണുക വേണു
ബുധന്‍, 10 ജൂലൈ 2024 (15:34 IST)
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ക്യുആര്‍ കോഡ് കോഡ് സ്‌കാന്‍ ചെയ്തു പരാതി നല്‍കാന്‍ അവസരം. മലപ്പുറം ജില്ലയിലാണ് പദ്ധതി നിലവില്‍ വന്നിരിക്കുന്നത്. മലപ്പുറം ജില്ലയ്ക്കു പുറമേ തൃശൂര്‍ സിറ്റിയിലും തുടക്കത്തില്‍ ഈ സേവനം ലഭ്യമാകും. അതിനുശേഷം സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാനാണ് തീരുമാനം. 
 
സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ അവിടെത്തന്നെയുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരാതി നല്‍കാം. ഇങ്ങനെ നല്‍കുന്ന പരാതികള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. അതിനാല്‍ വൈകാതെ പരാതിയില്‍ നടപടിയുണ്ടാകും.
 
പൊലീസില്‍ നല്‍കുന്ന പരാതി സ്വീകരിക്കാന്‍ പൊലിസ് തയാറാകുന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരാതി നല്‍കാം. സ്റ്റേഷനുകളില്‍ ക്യുആര്‍ കോഡ് പതിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments