Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതല്‍ പേര്‍ക്ക് കോളറയുണ്ടോന്ന് സംശയം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Cholera Outbreak

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ജൂലൈ 2024 (10:38 IST)
നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നാണ് നിര്‍ദേശം. മലിനജലം , ആഹാരം എന്നിവയിലൂടെയാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. മുതിര്‍ന്നവരെയും കുട്ടികളെയും കോളറ ബാധിക്കും. രോഗം പിടിപെട്ടാല്‍ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
 
വയറിളക്കം പിടിപെട്ടാല്‍ തുടക്കത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കുടിക്കാം. തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക് ചികിത്സ വേഗം ആരംഭിക്കണം. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു !