പ്രണയദിനം കരിദിനമാക്കിയ സദാചാര ഗുണ്ടകളെ അറസ്റ്റ് ചെയ്തു; നടപടി മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

മുഖ്യമന്ത്രി വടിയെടുത്തു, സദാചാര ഗുണ്ടക‌ളെ 4 ദിവസം കൊണ്ട് പിടിച്ചു

Webdunia
ശനി, 18 ഫെബ്രുവരി 2017 (08:51 IST)
കൊല്ലത്ത് പ്രണയദിനത്തിന്റെ അന്ന് സദാചാര പൊലീസ് ചമഞ്ഞ് യുവതീ‌യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്കുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ സദാചാര ഗുണ്ടകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
 
ആക്രമിക്കപ്പെട്ട യുവതീ- യുവാക്കളുടെ പരാതിയിൽമേൽ ആണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഞ്ചംഗ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും ദേഹോപദ്രവം ചെയ്‌തെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ യുവതി പരാതിയില്‍ പറയുന്നു.
 
ഇവരെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ സദാചാര ഗുണ്ടാവിളയാട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

അടുത്ത ലേഖനം
Show comments