Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയ യുവാവിന് കിട്ടിയത് ജയിൽ ശിക്ഷ, പൊലീസിന് പറ്റിയ അമളി ഇങ്ങനെ !

വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയ യുവാവിന് കിട്ടിയത് ജയിൽ ശിക്ഷ, പൊലീസിന് പറ്റിയ അമളി ഇങ്ങനെ !
, തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (14:00 IST)
പട്ന: വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ യുവാവിനെ ജയിലിലടച്ച് പൊലീസ്. ഭാരയുമായി വിവാഹ മോചന ആവശ്യപ്പെട്ട് സമർപിച്ച പരാതിയിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് തെറ്റി വായിച്ചതോടെയാണ് ഒരു ദിവസം മുഴുവൻ യുവാവിന് ജയിലിൽ കഴിയേണ്ടി വന്നത്. 
 
ജഹ്നാബാദ് സ്വദേശിയായ നീരജ് കുമാറാണ് വിവാഹ മോചനം ചോദിച്ചതിന് ജയിലിലായത്. കേസുമായി ബന്ധപ്പെട്ട് ഭാര്യയ്ക്ക് നഷ്ടപരിഹരം നൽകുന്നതതിൽ കോടതി പുറപ്പെടുവിച്ച ഉത്തരവാണ് പൊലീസ് തെറ്റിവായിച്ചത്. ഉത്തരവിൽ വാറണ്ട് എന്നത് അറസ്റ്റ് വാറണ്ടാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുകയായിരുന്നു. 
 
ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് യുവാവിന്റെ ആസ്തികൾ പരിശോധിക്കുന്നതിനുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇംഗ്ലീഷിലായിരുന്ന ഉത്തരവ് വായിച്ചതിൽ പൊലീസുകാർക്ക് പറ്റിയ അബദ്ധമാണ് യുവാവിനെ ഒരുദിവസം മുഴുവൻ ജയിലിലാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദീപയ്‌ക്ക് തിരിച്ചടികൊടുക്കാൻ ഊർമിള തക്കം പാർത്തിരുന്നു, അവസരം കിട്ടിയപ്പോൾ അങ്ങ് തേച്ചൊട്ടിച്ചു'