Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂര്‍ കൊലപാതകത്തില്‍ ഉത്തരവാദിത്വം പിണറായിക്ക്: അമിത് ഷാ

കണ്ണൂര്‍ കൊലപാതകത്തില്‍ ഉത്തരവാദിത്വം പിണറായിക്ക്: അമിത് ഷാ

കണ്ണൂര്‍ കൊലപാതകത്തില്‍ ഉത്തരവാദിത്വം പിണറായിക്ക്: അമിത് ഷാ
കണ്ണൂര്‍ , ശനി, 3 ജൂണ്‍ 2017 (19:34 IST)
കണ്ണൂരിലെ കൊലപാതക പരമ്പരകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ഭരിക്കുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. എല്ലാ ദിവസവും കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കുന്നു. 13 പ്രവര്‍ത്തകരാണ് പാര്‍ട്ടിക്ക് നഷ്‌ടമായതെന്നും അമിത് ഷാ വ്യക്തമാക്കി.

രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ സി പി എമ്മിനെയും ബിജെപിയേയും താരതമ്യം ചെയ്യുന്നത് എങ്ങനെയാണ്. മുഖ്യമന്ത്രിക്ക് മാത്രമാണ് ഇതില്‍ ഉത്തരവാദിത്വമെന്നും മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരവില്‍ അഭിമുഖ പരിപാടിയില്‍ അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതഞ്ജലിക്ക് പോലും സാധിച്ചില്ല; യോഗിക്ക് കുളിക്കാന്‍ 16അടി നീളമുള്ള സോപ്പ് - പരിഹാസ ശരമേറ്റ് യുപി മുഖ്യമന്ത്രി