ബിജെപിയ്‌ക്കെതിരെ രംഗത്തിറങ്ങാൻ കോൺഗ്രസ്സിന് കഴിയില്ല; കോടിയേരിയുടെ പ്രതികരണം ചർച്ചയാകുന്നു
ബിജെപിയ്‌ക്കെതിരെ രംഗത്തിറങ്ങാൻ കോൺഗ്രസ്സിന് കഴിയില്ല; കോടിയേരിയുടെ പ്രതികരണം ചർച്ചയാകുന്നു
ബിജെപിയെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസ് മതിയാകില്ലെന്ന സിപിഎമ്മിന്റെ പരിഹാസത്തിന് കാരണങ്ങൾ കൂടുന്നു. കഴിഞ്ഞ ദിവസം യുവമോർച്ച പ്രവർത്തകർ തരൂരിന്റെ ഓഫീസ് ആക്രമിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രതികരണവുമായി രംഗത്തുവന്നിരുന്നത്.
ബിജെപിക്കെതിരെ രംഗത്തിറങ്ങാൻ കോൺഗ്രസിനു ധൈര്യമില്ലെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്‌തിരുന്നു. തരൂരിനെതിരെയുള്ള പ്രസ്‌ഥാവന രാഷ്‌ട്രീയമായി ഗുണങ്ങൾ ഒന്നും ഉണ്ടാക്കരുതെന്നും ഇതിന് പിന്നിലുണ്ട്. സംഘപരിവാറിനെ പ്രതിരോധിക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന സിപിഎം നിലപാട് ഉറപ്പിക്കുകയാണ് തരൂരിന്റെ കേസ്.
രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ തരൂർ തന്തേതായ നിലപാടുകൾ പങ്കുവയ്‌ക്കുകയും ബിജെപിയെ ശക്തമായി എതിർക്കുകയും ചെയ്യുന്നതിനിടയിലാണ് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ തലസ്ഥാനത്തെ ഓഫിസിൽ കരി ഓയിൽ ഒഴിച്ച് മൊത്തത്തിൽ മാറ്റിമറിച്ചത്.