Select Your Language

Notifications

webdunia
webdunia
webdunia
webdunia

“ഞാന്‍ എസ്എഫ്‌ഐക്കൊപ്പമായിരുന്നു”; സംഘപരിവാറിന്റെ പ്രചാരണത്തെ തള്ളി വിനീത് രംഗത്ത്

സംഘപരിവാറിന്റെ പ്രചാരണത്തെ തള്ളി വിനീത് രംഗത്ത്

“ഞാന്‍ എസ്എഫ്‌ഐക്കൊപ്പമായിരുന്നു”; സംഘപരിവാറിന്റെ പ്രചാരണത്തെ തള്ളി വിനീത് രംഗത്ത്
തിരുവനന്തപുരം , ബുധന്‍, 31 മെയ് 2017 (15:33 IST)
കാമ്പസ് ജീവിതത്തിലും അതിനുശേഷവും തന്റെ മനസ് ഏതു പാര്‍ട്ടിക്കൊപ്പമാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ഫുട്ബോള്‍ താരം സികെ വിനീത്. സോഷ്യല്‍ മീഡിയകളില്‍ പൂര്‍വ്വ കാലത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് വെളിപ്പെടുത്തലുമായി വിനീത് തന്നെ രംഗത്തെത്തിയത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ 'ക്ലോസ് എന്‍കൗണ്ടര്‍' എന്ന പരിപാടിയിലാണ് വിനീത് മനസ് തുറന്നത്.

കാമ്പസ് ജീവിതത്തില്‍ എസ്എഫ്ഐ നേതാക്കന്‍മാരായിരുന്നു എന്റെ അടുത്ത സുഹൃത്തുക്കള്‍. അവര്‍ ആവശ്യപ്പെട്ടപ്പോഴാണ് എസ്എഫ്‌ഐ പാനലില്‍ മത്സരിച്ചത്. ഈ പാനലില്‍ നിന്ന് മത്സരിച്ചാണ് ജനറല്‍ ക്യാപ്റ്റനായത്.
പാര്‍ട്ടിയും കാഴ്‌ചപ്പാടുകളും തന്റെയുള്ളില്‍ ഇപ്പോഴുമുണ്ടെന്നും വിനീത് പറഞ്ഞു.

എസ്എഫ്ഐയുടെ പാനലില്‍ ആണെങ്കില്‍ കൂടി ജനറല്‍ ക്യാപ്റ്റന്‍ സ്പോര്‍ട്സിന്റെ സ്ഥാനത്തേക്കാണ് മത്സരിച്ചതെന്നും വിനീത് വ്യക്തമാക്കി.

വിനീതിന്റെ രാഷ്‌ട്രീയ ബന്ധത്തെ ചൊല്ലി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച രൂക്ഷമായിരുന്നു. കോളേജ് കാലഘട്ടത്തില്‍ എബിവിപിയ്ക്ക് വേണ്ടിയാണ് അദ്ദേഹം മത്സരിച്ചതെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി വിനീത് തന്നെ രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടം വാങ്ങിയ പണം തിരികെ നൽകിയില്ല, ചോദിച്ചപ്പോൾ ഭീഷണിയും ; ഒടുവിൽ സഹോദരി സഹോദരനോട് ചെയ്തത്