Publish Date: Thu, 09 Apr 2026 (21:59 IST)
Updated Date: Thu, 09 Apr 2026 (22:05 IST)
സംസ്ഥാനത്തെ നിയമസഭാ പോളിംഗ് ശതമാനം 78.22. ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങളാണ് വരുന്നത്. സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ അവഗണിച്ച് ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോളിങ് സ്റ്റേഷനുകളില്‍ എത്തി. 2021ലെ പോളിംഗ് ശതമാനത്തിനെക്കാളും കൂടുതലാണിത്. കോഴിക്കോട്ടാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
81.32% ആണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം കുറവ് പത്തനംതിട്ടയിലാണ് 70.76 ശതമാനമാണിവിടെ രേഖപ്പെടുത്തിയത്. ഇനി കാത്തിരിക്കേണ്ടത് 25 ദിവസങ്ങളാണ്. ഇന്ന് നടന്ന അസാമിലും പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പില്‍ കേരളത്തേക്കാള്‍ കൂടുതല്‍ ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആസാമില്‍ 85.61 ശതമാനവും പുതുച്ചേരിയില്‍ 89.87 ശതമാനവും രേഖപ്പെടുത്തി.
സിആര്‍ രവിചന്ദ്രന്‍
Publish Date: Thu, 09 Apr 2026 (21:59 IST)
Updated Date: Thu, 09 Apr 2026 (22:05 IST)