Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജ ബമ്പർ: 12 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം

Pooja bumper
, ചൊവ്വ, 21 നവം‌ബര്‍ 2023 (20:48 IST)
ഒന്നാം സമ്മാനമായി 12 കോടി നല്‍കുന്ന പൂജ ബമ്പര്‍ നറുക്കെടുപ്പ് നാളെ. ബുധനാഴ്ച ഉച്ചകഴിഞ്ഞ 3 മണിയോടെയാണ് നറുക്കെടുപ്പ്. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വെച്ചാകും നറുക്കെടുപ്പ്.
 
കഴിഞ്ഞ വര്‍ഷം 10 കോടി രൂപയായിരുന്ന സമ്മാനതുക ഇത്തവണ 12 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം നാല് പേര്‍ക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ( ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്), 3 ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം(ഒരു പരമ്പര),. അഞ്ചാം സമ്മാനം ലക്ഷം. കൂടാതെ 5000,1000,500,300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 300 രൂപയാണ് ഇത്തവണ ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം ഇത് 250 രൂപയായിരുന്നു.        

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതേതര രാഷ്ട്രീയമാണ് എൻ്റെ പിച്ച്, ഒവൈസി മുസ്ലീങ്ങളെ ദ്രോഹിക്കുകയാണ്: അസറുദ്ദീൻ