Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂന്തുറയിലെ രോഗപകർച്ച ഇതര സംസ്ഥാനക്കാരിൽ നിന്നെന്ന് ആരോഗ്യമന്ത്രി

പൂന്തുറയിലെ രോഗപകർച്ച ഇതര സംസ്ഥാനക്കാരിൽ നിന്നെന്ന് ആരോഗ്യമന്ത്രി
, വെള്ളി, 10 ജൂലൈ 2020 (12:23 IST)
തിരുവനന്തപുരം പൂന്തുറയിൽ രോഗം വ്യാപിച്ചത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ‌കെ ശൈലജ.തമിഴ്നാട്ടില്‍ വളരെയധികം വൈറസ് ബാധയുണ്ട്. നിരവധിപ്പേരാണ് വ്യാപാരത്തിനായി കേരളത്തിലേക്ക് എത്തുന്നത് ഇത്തരത്തിൽ എത്തുന്നവരോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
 
 അതേസമയം പൂന്തുറയിൽ നാട്ടുകാർ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുകയാണ്. അവശ്യസാധനങ്ങൾ വാങ്ങാൻ സൗകര്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇവർ സ്ഥലത്തെ പോലീസുമായി സംഘർഷത്തിന് മുതിർന്നെങ്കിലും ഇപ്പോൾ മേഖലയിൽ സ്ഥിതി ശാന്തമാണ്.അതേസമയം പൂന്തുറ മേഖലയിലെ വയോജനങ്ങളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. 70 വയസ്സിനു മുകളിലുള്ളവര്‍ക്കായി പ്രദേശത്ത് തന്നെ പ്രത്യേകം താമസസൗകര്യം ഒരുക്കാനാണ് ആലോചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി നേതാവ് ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്ക് കെ സി വേണുഗോപാല്‍ നോട്ടീസയച്ചു