കുര്‍ബാന തര്‍ക്കം തിരിച്ചടിയായി; ജോര്‍ജ് ആലഞ്ചേരിയുടെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട്

സ്വയമേ രാജിവെച്ച് ഒഴിയാനുള്ള അവസരം വത്തിക്കാന്‍ ആലഞ്ചേരിക്ക് നല്‍കിയിരുന്നു

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (09:09 IST)
കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതാണ് സിറോ മലബാര്‍ സഭയുടെ അധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തായുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജിയിലേക്ക് വഴി തുറന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മാര്‍പാപ്പയ്ക്ക് നീരസം ഉണ്ടായിരുന്നു. കൂടുതല്‍ പക്വതയോടെ ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ആര്‍ച്ച് ബിഷപ് ശ്രമിക്കണമായിരുന്നു എന്നാണ് വത്തിക്കാന്റെ നിലപാട്. മാര്‍പാപ്പയുടെ പ്രതിനിധിയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതിനു പിന്നാലെയാണ് ജോര്‍ജ് ആലഞ്ചേരിയെ മാറ്റാനുള്ള ആലോചനകള്‍ വത്തിക്കാന്‍ ആരംഭിച്ചത്. 
 
സ്വയമേ രാജിവെച്ച് ഒഴിയാനുള്ള അവസരം വത്തിക്കാന്‍ ആലഞ്ചേരിക്ക് നല്‍കിയിരുന്നു. അതു പ്രകാരമാണ് വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആലഞ്ചേരി രാജിക്കത്ത് സമര്‍പ്പിച്ചത്. ആലഞ്ചേരിയുടെ രാജി മാര്‍പാപ്പ അംഗീകരിക്കുകയും ചെയ്തു. പുതിയ ആര്‍ച്ച് ബിഷപ് സ്ഥാനമേല്‍ക്കുന്നതു വരെ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തല്‍സ്ഥാനത്തു നിന്നു നീക്കി. മാര്‍ ബോസ്‌കോ പുത്തൂരാണ് പുതിയ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍. 
 
2011 ലാണ് സിറോ മലബാര്‍ സഭ അധ്യക്ഷനായി ജോര്‍ജ് ആലഞ്ചേരി ചുമതലയേറ്റത്. 12 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഇപ്പോഴത്തെ പടിയിറക്കം. മേജര്‍ ആര്‍ച്ച് ബിഷപ് എമിരിറ്റസ് എന്ന പേരിലായിരിക്കും ആലഞ്ചേരി ഇനി അറിയപ്പെടുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments