Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന്  തിരിതെളിയും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ഡിസം‌ബര്‍ 2023 (08:43 IST)
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന്  തിരിതെളിയും. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഹിന്ദി ചലച്ചിത്ര നടന്‍ നാനാ പടേക്കര്‍ മുഖ്യാതിഥിയാകും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനെ ചടങ്ങില്‍ ആദരിക്കും.
 
അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയര്‍പേര്‍സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസവെദോഗോമസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന്  മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഈ മാസം 15 വരെ നഗരത്തിലെ 15 തിയേറ്ററുകളിലായി നടക്കുന്ന ചലച്ചിത്ര മേളയില്‍ 81 രാജ്യങ്ങളിലെ 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
 
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക. ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ നൗ, കണ്‍ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചലച്ചിത്ര സംവിധായകരും നടീ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഉള്‍പ്പെടെ 100 ഓളം അതിഥികളും മേളയുടെ ഭാഗമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്