Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ

Popolar Front  Ban

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ജനുവരി 2023 (09:27 IST)
പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ. തങ്ങളുടെ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ലെന്ന് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. കണ്ണൂരില്‍ എസ്ഡിപിഐ സംവരണ സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫൈസി. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടന്ന ജപ്തി നടപടികള്‍ കാണുമ്പോള്‍ കേരളത്തില്‍ ആദ്യമായാണ് ഹര്‍ത്താല്‍ നടന്നതെന്ന് പ്രതീതിയാണ് തോന്നുന്നത്. ഇത് വിവേചനപരമെന്ന് ഏതൊരാള്‍ക്കും തോന്നുന്ന വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
 
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി അന്വേഷണ ഏജന്‍സി നേതാക്കളെ രാജ്യ വ്യാപകമായ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആയിരുന്നു ഹര്‍ത്താല്‍ നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ 26 കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍