Publish Date: Sat, 24 Sep 2022 (20:31 IST)
Updated Date: Sat, 24 Sep 2022 (20:33 IST)
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1013 പേര്‍ അറസ്റ്റില്‍. 819 പേര്‍ കരുതല്‍ തടങ്കലില്‍ ആണ്. കൂടാതെ 281 കേസുകള്‍ എടുത്തതായും പോലീസ് വ്യക്തമാക്കി. കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതലും പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരം റൂറല്‍ 113 പേരും കൊല്ലം സിറ്റിയില്‍ 169 പേരും അറസ്റ്റിലായി. കോട്ടയത്ത് 215 പേരും മലപ്പുറത്ത് 123 പേരും പിടിയിലായിട്ടുണ്ട്.