Publish Date: Thu, 22 Sep 2022 (17:48 IST)
Updated Date: Thu, 22 Sep 2022 (17:51 IST)
പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള പിഎസ്സി അറിയിച്ചു.
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.