Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചു: യുവാവിനു 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും

Porn video Thankamani Idukki
അശ്ലീല - വീഡിയോ തങ്കമണി ഇടുക്കി

എ കെ ജെ അയ്യര്‍

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (13:04 IST)
ഇടുക്കി : പ്രായപൂർത്തി ആകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ മൊബൈൽ ഫോണിൽ സൂക്ഷിച്ചു വയ്ക്കുകയും കാണുകയും ചെയ്ത യുവാവിന് കോടതി 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും വിധിച്ചു. ഇത്തരം വീഡിയോകളും ചിത്രങ്ങളും കാണുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനായുള്ള ഓപ്പറേഷൻ പി.ഹണ്ട് പ്രകാരം പിടിയിലായ തങ്കമണി അമ്പലമേട് സ്വദേശി അരുണിനെയാണ് കോടതി ശിക്ഷിച്ചത്.
 
2023 ലായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അധിക ശിക്ഷ അനുഭവിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവരുടെ ശ്രദ്ധയ്ക്ക്; മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം