മൂന്നുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾ

വെള്ളി, 31 ഓഗസ്റ്റ് 2018 (19:55 IST)
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് സഹായവുമായി സംസ്ഥാനത്തെ ചുമട്ടു തൊഴിലളികൾ. ചിമുട്ടുതൊഴിലാളി ക്ഷേമ ബോർഡും തൊഴിലാളികളും ചേർന്ന് 3 കോടി രുപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.  
 
ബോർഡ് ചെയർമാൻ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണൻ എന്നിവരുടെ സാനിധ്യത്തിലാണ് മുഖ്യമന്ത്രിക്ക് സഹായം, കൈമാറിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും 7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 2021ലെ സെൻസസിൽ ഒ ബി സി വിഭാഗക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം